കണ്ണൂർ: നവജാത ശിശുവിനെ ആശുപത്രിയിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിക്കെതിരെ കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തു. കുട്ടിയെ ഉപേക്ഷിച്ച ഉളിക്കൽ സ്വദേശിനിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഉപേക്ഷിക്കപ്പെട്ട കുഞ്ഞിനെ ചൈൽഡ് ലൈൻ പ്രവർത്തകർ ഏറ്റെടുത്ത് സംരക്ഷിക്കുകയാണ്. 25 നാണ് യുവതി വീട്ടിൽ നിന്നും ആരോടും പറയാതെ പ്രസവത്തിനായി ജില്ലാ ആശുപത്രിയിലേക്ക് വരുന്നവഴി ബസിൽ പ്രസവ വേദന അനുഭവപ്പെട്ടത്. തുടർന്ന് ബസിലെ ജീവനക്കാർ പിങ്ക് പൊലീസിൽ വിവരം അറിയിക്കുകയും

ജില്ലാ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ആശുപത്രിയിൽ എത്തിയ ഉടൻ യുവതി പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. തുടർന്ന് കുഞ്ഞിനെ വേണ്ടായെന്ന് യുവതി ആശുപത്രി അധികൃതരെ അറിയിക്കുകയും 27 ന് ആശുപത്രിയിൽ നിന്ന് കടന്നുകളയുകയുമായിരുന്നു. ചൈൽഡ്‌ലൈൻ പ്രവർത്തകരെത്തി കുട്ടിയെ പിന്നീട് കൂട്ടികൊണ്ടുപോവുകയായിരുന്നു.