തളിപ്പറമ്പ്: ബസ് സ്റ്റാൻഡിലെ ഇരുമ്പ് കസേരക്കിടയിൽ കാല് കുടുങ്ങിയ യുവാവിനെ അഗ്‌നിശമനസേന രക്ഷപ്പെടുത്തി. ഇന്നലെ പുലർച്ചെ 5.30 ഓടെ തളിപ്പറമ്പ് ദേശീയപാത ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. ഒഡീഷ സ്വദേ ശിയായ സന്തോഷി (29) ന്റെ കാലാണ് കുടുങ്ങിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ടവർ അഗ്‌നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ മാത്യുവിന്റെ നേതൃത്വത്തിൽ സേനയെത്തി ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നട ത്തി. ഫയർ ഓഫീസർമാരായ അനീഷ്‌കുമാർ, ശ്രീകാന്ത് പവിത്രൻ, സുധീഷ്, സിനീഷ്, ഹോംഗാർഡ് മാത്യു ജോർജ് എന്നിവരും രക്ഷാപ്രവർത്തക സംഘത്തിലുണ്ടായിരുന്നു.