
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ശിശു വികസന പദ്ധതി ഓഫീസർ പി.ബേബി ,നീലേശ്വരം അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസർ പി.കെ.ബീന ,ജില്ലാതല ഐ.സി.ഡി.എസ് സെൽ സീനിയർ സൂപ്രണ്ട് ക്രിസ്റ്റി സി. ഉതുപ്പ് എന്നിവർക്ക് സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ ആലാമിപ്പളളി രാജ് റസിഡൻസിയിൽ യാത്രയയപ്പ് നൽകി. ജില്ലാ വനിതാ ശിശു വികസന ഓഫീസർ വി.എസ്.ഷിംന ഉദ്ഘാടനം ചെയ്തു. വിരമിച്ച ഓഫീസർമാർക്ക് ഉപഹാര സമർപ്പണവും നടത്തി.
ജില്ലാ ശിശു സംരക്ഷണ ഓഫീസർ സി.എ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വനിതാസംരക്ഷണ ഓഫീസർ എം.വി.സുനിത , ശിശുവികസന പദ്ധതി ഓഫീസർമാരായ സി.ഡി. ലൂസി , ഇ.കെ.ബിജി , ലതിക പത്രവളപ്പിൽ, എ.ടി.ശശി, ഇ.പി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.