
അജാനൂർ: കാൻസർ ചികിത്സാവിദഗ്ധൻ ഡോ.വി.പി.ഗംഗാധരനെ കൊളവയൽ കനിവ് പ്രവാസി കൂട്ടായ്മ ആദരിച്ചു. സുറൂർ കോമ്പൗണ്ടിൽ ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉപഹാരം സമർപ്പിച്ചു.
ഡോ.ഗംഗാധരന്റെ മകനായ ഓങ്കോളജിസ്റ്റ് ഡോ.ഗോവിന്ദ് ഗംഗാധരന് കനിവിന്റെ ഉപഹാരം ഡിവൈ.എസ്.പി ഡോ.വി ബാലകൃഷ്ണൻ സമർപ്പിച്ചു. പാലക്കി സി.കുഞ്ഞാമദ് ഹാജി, തായൽ അബൂബക്കർ ഹാജി, പാലക്കി സി.കുഞ്ഞബ്ദുല്ല ഹാജി, ബഷീർ ആറങ്ങാടി, എ.ഹമീദ് ഹാജി, ബഷീർ വെള്ളിക്കോത്ത്, ശംസുദ്ദീൻ പാലക്കി, എ.ദാമോദരൻ, പത്മനാഭൻ, ടി.അന്തുമായി ഹാജി, പി.എം.അസിനാർ, മുഹമ്മദ്കുഞ്ഞി മാഹിൻ, മുഹമ്മദ്കുഞ്ഞി കൊത്തിക്കാൽ എന്നിവർ സംബന്ധിച്ചു. സുറൂർ മൊയ്തു ഹാജി സ്വാഗതം പറഞ്ഞു
.