jds

കണ്ണൂർ : ജനതാദൾ എസ് ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. മുറിയരുത്, മുറിക്കാൻ അനുവദിക്കരുത് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് ജൂൺ 11ന് നടത്തുന്ന ജനാധിപത്യ സംരക്ഷണ സംഗമത്തിന്റെ പോസ്റ്റർ പ്രചരണോദ്ഘാടനവും ദിവാകരൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. ഭാസ്കരൻ, രാഗേഷ് മന്തമ്പേത്ത്, ബാബുരാജ് ഉളിക്കൽ, അശോകൻ കുയിലൂർ, തോമസ് നെല്ലിക്കുന്നേൽ,രാഗേഷ്. കനകൻ, ഇബ്രാഹിം മാവിലക്കണ്ടി, ജോസഫ് പാലോളിൻ, ഷംസുദ്ദീൻ വട്ടക്കൊള്ളി, പി.പി. നാസർ, എം. അബ്ദുൾ മുനീർ, രജനി, എം. ഉഷാകുമാരി, വെള്ളോറ നാരായണൻ, കെ. പ്രഭു, പി.പി. കുഞ്ഞിരാമൻ തുടങ്ങിയവർ സംസാരിച്ചു.