chennithala

കാസർകോട്: കേരളത്തിൽ നടക്കുന്നത് വർഗീയ വികസനമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാസർകോട് ഗസ്റ്റ് ഹൗസിൽ വാർത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിഷലിപ്ത ചേരിതിരിവുണ്ടാക്കാനാണ് എൽ.ഡി.എഫ് തൃക്കാക്കരയിൽ ശ്രമിക്കുന്നത്. യു.ഡി.എഫ് തൃക്കാക്കരയിൽ ചരിത്ര വിജയം നേടും മോദി സർക്കാർ എട്ടാം വാർഷികം ആഘോഷിക്കുമ്പോൾ പൊതുമേഖല സ്ഥാപനങ്ങൾ ഓരോന്നായി പൂട്ടി കൊണ്ടിരിക്കുകയാണ്.ലക്ഷക്കണക്കിന് തൊഴിലാളികൾ തൊഴിൽ നഷ്ടപ്പെട്ട നിലയിലാണ്. കേന്ദ്ര സർക്കാരിന്റെ അതേ നയങ്ങളാണ് കേരളത്തിലും പിൻതുടരുന്നതെന്നും ചെന്നിത്തല ആരോപിച്ചു. കേരളം മതേതരത്വത്തിന്റെ മണ്ണാണ്.ഇവിടെ വർഗീയ കോമരങ്ങളുടെ കളികൾ നടക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.ഡി സി സി പ്രസിഡൻറ് പി കെ ഫൈസൽ, കെ പി കുഞ്ഞിക്കണ്ണൻ, കരുൺതാപ്പ. എ ഗോവിന്ദൻ നായർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.