പെരിയ: കേരള സംഗീത നാടക അക്കാഡമി അവാർഡ്, അബൂദാബി ശക്തി അവാർഡ്, ഇടശ്ശേരി അവാർഡ്, വേണുമാങ്ങാട് പ്രഥമ നാടക പുരസ്‌കാരം എന്നിവ നേടിയ രാജ്‌മോഹൻ നീലേശ്വരത്തിനെ പെരിയ ഡോ. അംബേദ്കർ ആർട്സ് ആന്റ് സയൻസ് കോളേജ് ആദരിച്ചു. മാനേജിങ് ട്രസ്റ്റി ജലീൽ മെട്രോ ഉപഹാരസമർപ്പണം നടത്തി. പ്രിൻസിപ്പാൾ ഡോ. ജയചന്ദ്രൻ കീഴോത്ത് അദ്ധ്യക്ഷത വഹിച്ചു. എ. ബിപുലാറാണി, സി. മുഹമ്മദ് കുഞ്ഞി, കെ.വി.സാവിത്രി, കെ. പ്രവീൺ കുമാർ, പി. അഭിലാഷ്, മുഹമ്മദലി പീടികയിൽ, കെ.വി. രഞ്ജിത, എൻ പി .അബ്ദുൾ ഹമീദ് , പി. രഞ്ജിത നായർ, എം സുനിത, മഞ്ജു നാരായണൻ, കെ. ശില്പ, എം. കെ സുമലത , ബി. അക്ഷത എന്നിവർ സംസരിച്ചു. യൂണിയൻ ചെയർമാൻ തേജസ് കൃഷ്ണൻ സ്വാഗതവും ജനറൽ സെക്രട്ടറി കെ.സുകേഷ് നന്ദിയും പറഞ്ഞു.