pinarayi

പയ്യന്നൂർ : തീരദേശ വികസന കോർപ്പറേഷൻ, കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് പയ്യന്നൂർ മണ്ഡലത്തിൽ പെട്ട രാമന്തളി എട്ടിക്കുളം മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്മാരക ഗവ:ഹയർ സെക്കൻഡറി സ്‌കൂൾ , പയ്യന്നൂർ കവ്വായി ഗവ:യു.പി സ്‌കൂൾ എന്നിവയുടെ കെട്ടിടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു .ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു.

എട്ടിക്കുളം സ്‌കൂളിൽ 135 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച രണ്ട് നില അക്കാഡമിക് ബ്ലോക്കിൽ 8 ക്ലാസ്സ് റൂമുകൾ ,സ്റ്റെയർ റൂം,ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവയാണ് ഉള്ളത്. കവ്വായി യു.പി സ്‌കൂളിൽ 67 ലക്ഷം രൂപ ചിലവഴിച്ചാണ് പുതിയ കെട്ടിടം ഒരുക്കിയത്.