കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ നാലു ആരാധനകളിൽ ഏറ്റവും പ്രാധാന്യമുള്ള രോഹിണി ആരാധന ഇന്ന് അക്കരെ സന്നിധിയിൽ നടക്കും. രോഹിണി ആരാധനാ നാളിൽ പൊന്നിൻ ശീവേലിയുണ്ടാകും. പന്തീരടിക്കു മുമ്പ് ആരാധനാ നിവേദ്യവുമുണ്ട്. വൈകുന്നേരം പഞ്ചഗവ്യം, കളഭം എന്നിവ കൂടി അഭിഷേകമുണ്ട്. പഞ്ചഗവ്യാഭിഷേകത്തിനുള്ള നവകത്തോടെയാണ് പാലമൃത് എന്ന് വിളിക്കുന്ന പഞ്ചഗവ്യം അഭിഷേകം ചെയ്യുക.
രോഹിണി ആരാധനാ നാളിൽ കൊട്ടിയൂരിലെ പ്രധാന ചടങ്ങാണ് ആലിംഗന പുഷ്പാഞ്ജലി.വ്രതാനുഷ്ഠാനങ്ങളോടെ ആലിംഗന പുഷ്പാഞ്ജലി നടത്തുന്നത് കുറുമാത്തൂർ നായ്ക്കൻ ബ്രാഹ്മണ
സ്ഥാനികനാണ്. ഇന്നലെ മണത്തണയിലെ ആക്കൽ തറവാട്ടിൽ എത്തി വിശ്രമിച്ച സ്ഥാനികൻ ഇന്ന് കൊട്ടിയൂരിൽ എത്തി ആലിംഗന പുഷ്പാഞ്ജലി നടത്തും.