bjp

പയ്യന്നൂർ : ഭക്ഷ്യവിഷ ബാധ മൂലം മരണപ്പെട്ട ദേവനന്ദയുടെ കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കുക, സംസ്ഥാന , തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ അലംഭാവം വെടിഞ്ഞ് കാര്യക്ഷമമായി പ്രവർത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രസിഡന്റ് പനക്കീൽ ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സമിതി അംഗം എം.പി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. സി .നാരായണൻ , അഡ്വ:കെ.കെ.ശ്രീധരൻ , എം.പി.രവീന്ദ്രൻ, എൻ.കെ.ഭാസ്കരൻ ,സുരേഷ് കേളോത്ത് , മോഹനൻ കുഞ്ഞിമംഗലം ,എ.കെ.രാജാഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.