
കാഞ്ഞങ്ങാട്: കേരള ഹോംഗാർഡ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമം ഇ.ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓറിക്സ് വില്ലേജിൽ നടന്ന കുടുംബ സംഗമത്തിൽ അസോസിയേഷൻ പ്രസിഡന്റ് കെ.രമേശൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപെർസൺ കെ.വി.സുജാത, ഹോംഗാർഡ് ജില്ല രക്ഷാധികാരി വി.വി.രമേശൻ, ഡിവൈ.എസ്.പി ഡോ:വി ബാലകൃഷ്ണൻ, സി.ഐ. കെ.പി.ഷൈൻ, ഫയർ ആന്റ് സേഫ്റ്റി ഓഫീസർ പവിത്രൻ എന്നിവർ മുഖ്യാതിഥികളായി. പ്രസ്സ് ഫോറം പ്രസിഡന്റ് പി.പ്രവീൺ കുമാർ, ബാബു കീത്തോൽ, പി.കെ. ജയൻ, കെ.മണി, എം.വി. കുഞ്ഞികൃഷ്ണൻ, ടി.ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എ.വി.ബിജു സ്വാഗതവും, സി.വി.നാരായണൻ നന്ദിയും പറഞ്ഞു.