photo

പഴയങ്ങാടി:എരിപുരം താലൂക്ക് ആശുപത്രിക്ക് സമീപം ബസ് കാറിലിടിച്ച് രണ്ടുപേർക്ക് പരുക്ക് ഇന്നലെ പുലർച്ചെ നാലര മണിയോടെയാണ് അപകടം .പിലാത്തറ ഭാഗത്തേക്ക് പോകുന്ന കാറിൽ മുകാംബികയിൽ നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന ബസ് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങളുടെയും മുൻഭാഗം പൂർണമായും തകർന്നു.ബസിൽ ഉണ്ടായിരുന്ന വടകര സ്വദേശി എം.അജയകുമാർ(51) ,കാർ ഡ്രൈവർ പി.എം.മനോജ് (39)എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. പഴയങ്ങാടി പൊലീസ് സ്ഥലത്തെത്തി വാഹനങ്ങൾ സ്‌റ്റേഷനിലേക്ക് മാറ്റി.