vaseef
vaseef

കോഴിക്കോട്: ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി.വസീഫിന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ജില്ലാ സെക്രട്ടറി പി.സി.ഷൈജു, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി കെ.എം.സച്ചിൻദേവ് എം.എൽ.എ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.നിഖിൽ, ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറർ ടി.കെ.സുമേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.അരുൺ, കെ.ഷെഫീഖ്, ദീപു പ്രേംനാഥ്, ജില്ലാ ജോ.സെക്രട്ടറി ടി.അതുൽ, ആർ .ഷാജി, സിനാൻ ഉമ്മർ, വി.പ്രശോഭ്, അമിത പ്രദീപ് എന്നിവർ പങ്കെടുത്തു.