കൊയിലാണ്ടി: ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുവിദ്യാഭ്യാസവകുപ്പ് നിർമ്മിച്ച ലാബ് , ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനം 5 ന് വിദ്യാഭ്യസ തൊഴിൽ മന്ത്രി പി. ശിവൻ കുട്ടി നിർവഹിക്കും. ചടങ്ങിൽ ആൺകുട്ടികൾക്ക് പ്രവേശനം നല്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടക്കും.