കോഴിക്കോട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയിലെ ഐ.പി ബ്ലോക്ക് കെട്ടിട ശിലാസ്ഥാപനം കെ.എം സച്ചിൻദേവ് എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ സ്ഥലത്ത് എം.എൽ.എ ഫണ്ടിൽ നിന്നുള്ള 30 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം നടത്തുക. ഐ.പി ബ്ലോക്ക് യാഥാർത്ഥ്യമാവുന്നതോടെ ആശുപത്രിയിൽ കിടത്തി ചികിത്സാ സൗകര്യം ലഭ്യമാവും.
കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോളികാരക്കട അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റസീന, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ സിമിലി ബിജു, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വൈസ് പ്രസിഡന്റ് റസീന യൂസഫ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോ.മുഹമ്മദ് ഷരീഫ് നന്ദി പറഞ്ഞു.