light
light

കോഴിക്കോട്: മണിയൂർ പഞ്ചായത്തിൽ പുതുതായി സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ ആസ്ഥി വികസന ഫണ്ടിൽനിന്ന് അനുവദിച്ച ആറ് ലോ മാസ്റ്റ് ലൈറ്റുകളാണ് മണിയൂർ പഞ്ചായത്തിൽ സ്ഥാപിച്ചത്. മുടപ്പിലാവിൽ സെന്റർ, ജെ. പി. റോഡ്, പതിയാരക്കര, അമ്പലമുക്ക്, കുന്നത്തുകര, എളമ്പിലാട് സെന്റർ, മങ്കര എന്നിവിടങ്ങളിലാണ് ലോ മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.