img20220501
അങ്കണവാടി വർക്കർ കെ. കമലയ്ക്ക് നാട്ടുകാർ യാത്രയയപ്പു നൽകിയപ്പോൾ

തിരുവമ്പാടി: 38 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന തൊണ്ടിമ്മൽ അങ്കണവാടി വർക്കർ കെ.കമലയ്ക്ക് നാട്ടുകാർ യാത്രയയപ്പ് നൽകി. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. ഉപഹാര സമർപ്പണവും പ്രസിഡന്റ് നിർവഹിച്ചു. പഞ്ചായത്തംഗം എ.പി.ബീന അദ്ധ്യക്ഷത വഹിച്ചു. ആദർശ് രജീന്ദ്രൻ ഐ.എ.എസ് മൊമന്റോ കൈമാറി. ഐ.സി.ഡി.എസ് സി.ഡി.പി.ഒ ശ്രീലത, സൂപ്പർവൈസർ ഉദയ, ജയചന്ദ്രൻ സ്രാമ്പിക്കൽ, എസ്. ജയരാജൻ, എം.ഗോപിനാഥ്, പി. പ്രേമൻ, കെ.ആർ.ഗോപാലൻ, എസ്. ജയപ്രസാദ്, പി.സിജു എന്നിവർ പ്രസംഗിച്ചു.