clean
clean

കോഴിക്കോട്: വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ ആരോഗ്യജാഗ്രത മഴക്കാലപൂർവ ശുചീകരണയജ്ഞത്തിനു തുടക്കമായി. ഗ്രീൻ ക്ലീൻ വില്ല്യാപ്പള്ളി എന്ന ശുചിത്വസന്ദേശ റാലിയോടെയാണ് തുടക്കം. ശുചിത്വറാലിയിൽ പങ്കെടുത്തവർ ശുചിത്വസന്ദേശ പ്രതിജ്ഞ ചെയ്തു. ഏപ്രിൽ 16ന് ആരംഭിച്ച ക്യാമ്പയിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ മേയ് ഒമ്പത് വരെ തുടരും. വാർഡ് തല ആരോഗ്യ സംഘാടക സമിതിയുടെ നേതൃത്വത്തിൽ ഗൃഹ സന്ദർശനം, ശുചിത്വ ഹർത്താൽ, പൊതുകേന്ദ്രങ്ങളിൽ ശുചീകരണം, തെളിനീരൊഴുകും പദ്ധതി പ്രകാരം തോടുകളുടെ ശുചീകരണം എന്നീ പ്രവർത്തനങ്ങളോടെയാണ് ഗ്രീൻ ക്ലീൻ വില്ല്യാപ്പള്ളി നടത്തുന്നത്.