drama
നാടക ശിൽപ്പശാല

കോഴിക്കോട്: 'അണിയറ'യുടെ ആഭിമുഖ്യത്തിൽ നടത്തിയ നാടകാഭിന ശിൽപ്പശാല വിക്രമൻ നായർ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സർവകലാശാല സ്‌കൂൾ ഒഫ് ഡ്രാമയിലെ മുൻ അദ്ധ്യാപകനും പ്രമുഖ സംവിധായകനുമായ ഗോപിനാഥ് കോഴിക്കോട് ക്ലാസ് നയിച്ചു. പോൾ കല്ലാനോട് അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.മോഹൻദാസ്, വിജയൻ.വി.നായർ എന്നിവർ പ്രസംഗിച്ചു. നാടകപ്രവർത്തകരായ ജയപ്രകാശ് കുളൂർ, ഉണ്ണികൃഷ്ണൻ പൂൽക്കൽ, വിൽസൺ സാമുവൽ, എ.രത്‌നാകരൻ, എൽസി സുകുമാരൻ, അജിത നമ്പ്യാർ, എം.എ.നാസർ, ടി.എൻ.രഘു തുടങ്ങിയവർ നിരീക്ഷകരായി. ഇരുപതോളം പേർ ശിൽപ്പശാലയിൽ പങ്കെടുത്തു.