kunnamangalam-news
ഫ്രണ്ട്സ് പെരുവഴിക്കടവ് നടത്തിയ വോളിബോൾ മത്സരത്തിൽ വിഡയികളായവർക്ക് വാർഡ് മെമ്പർ പ്രീതി.യു.സി ട്രോഫി നൽകുന്നു.

കുന്ദമംഗലം: ഫ്രണ്ട്സ് പെരുവഴിക്കടവ് സംഘടിപ്പിച്ച ഒന്നാമത് വോളിബാൾ മത്സരത്തിൽ സെവൻസ് ഫൈറ്റേഴ്സിനെ പരാജയപ്പെടുത്തി പുഴയോരം ഫൈറ്റേഴ്സ് ജേതാക്കളായി. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ബ്രിജേഷിനെയും ,സെറ്ററായി ജയപ്രകാശിനെയും ,ഓൾറൗണ്ടറായി സഞ്ജയ് യെയും,ലിബറോ ആയി ഹരീഷിനെയും തെരഞ്ഞെടുത്തു. വാർഡ് മെമ്പർ പ്രീതി.യു.സി വിജയികൾക്ക് ട്രോഫികൾ നൽകി. ജയപ്രകാശ് പറക്കുന്നത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജു .വി, ബാബു, സുനീഷ്, പ്രേമൻ, ബ്രിജേഷ്, സഞ്ജയ്, സത്യൻ, രാധാകൃഷണൻ, വിജയൻ, രാധാകൃഷ്ണൻ മുണ്ടക്കൽ, രത്നേഷ് എന്നിവർ നേതൃത്വം നൽകി.