കോഴിക്കോട് : ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിലെ 112ാം പ്രതിഷ്ഠാദിനം ഇന്ന്‌ പുലർച്ചെ മഹാഗണപതിഹവനത്തോട് കൂടി ആരംഭിക്കും. തുടർന്ന് പ്രഭാത പൂജ, പന്തീരടിപൂജ, നവകം, പഞ്ചഗവ്യം, മദ്ധ്യാഹ്ന പൂജ, ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകീട്ട് ആറിന് ദീപാരാധന, സമൂഹാരാധന, ഭജന, 7.45 ന് അത്താഴപൂജ, മംഗള പൂജയോടുകൂടി അവസാനിക്കും.