പുൽപ്പള്ളി: മാരക മയക്കുമരുന്നായ എംഡിഎംഎ 2.380 ഗ്രാമുമായി രണ്ട് യുവാക്കൾ പിടിയിലായി. പുൽപ്പള്ളി താന്നിത്തെരുവ് തുറപ്പുറത്ത് അമൽ കുര്യാക്കോസ് (28), മണൽവയൽ പൂവത്തിനാൽ മിഥുൻ വർഗീസ് (23) എന്നിവരാണ് അറസ്റ്റിലായത്. പുൽപ്പള്ളി എസ്.ഐ ജിതേഷും സംഘവും പുൽപ്പള്ളിയിൽ നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്നു സഹിതം ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കെഎൽ 20 ജെ 9890 നമ്പർ ബൈക്കും കസ്റ്റഡിയിലെടുത്തു. സിപിഒ മാരായ വിനീത്, രാജേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.