മുക്കം: സംസ്ഥാന സർക്കാർ നൂറു ദിന പരിപാടിയിൽ ഉൾപെടുത്തി നടപ്പാക്കുന്ന"ഞങ്ങളുംകൃഷിയിലേക്ക്"പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപെടുത്തി വാങ്ങിയ ട്രാക്ടർ ഇന്നു രാവിലെ 10 ന് ലിന്റോ ജോസഫ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും.ചടങ്ങിൽ കന്നുപൂട്ടു കർഷകരെ ആദരിക്കും. നഗരസഭ ചെയർമാൻ പി.ടി. ബാബു അദ്ധ്യക്ഷത വഹിക്കും.