കോഴിക്കോട് : റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൗത്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ നിരവധി പേർക്ക് പെരുന്നാൾ ദിനത്തിൽ ബിരിയാണി കിറ്റുകൾ വിതരണം ചെയ്തു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ നോമിനി ഡോ. സേതു ശിവശങ്കർ ഉദ്ഘാടനം നിർവഹിച്ചു. റോട്ടറി ക്ലബ് കാലിക്കറ്റ് സൗത്ത് പ്രസിഡന്റ് ടി.കെ. രാധാകൃഷ്ണൻ, ട്രഷറർ പ്രത്യുഷ് ടി, അമിത് നായർ, പ്രമോദ് പ്രഭാകർ, അനീഷ് പാലത്തുങ്കൽ എന്നിവർ പങ്കെടുത്തു.