കോഴിക്കോട്: സംസ്ഥാനതല സൗജന്യ സ്‌കൂൾ യൂണിഫോം വിതരണോദ്ഘാടനം ആറിന് നടക്കാവ് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. പരിപാടിയുടെ ഭാഗമായി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ചെയർമാനായി സംഘാടക സമിതി രൂപീകരിച്ചു. മുഖ്യ രക്ഷാധികാരിയായി മേയർ ഡോ. ബീന ഫിലിപ്പിനെ തെരഞ്ഞെടുത്തു. വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.പി.മിനിയാണ് ജനറൽ കൺവീനർ. പരിപാടിയോടനുബന്ധിച്ച് വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു.