എടച്ചേരി: എടച്ചേരി ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതി ആരംഭിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും എടച്ചേരി പഞ്ചായത്ത് കൃഷി ഭവന്റെയും ആഭിമുഖ്യത്തിൽ എടച്ചേരി നോർത്ത് യു .പി സ്‌കൂളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് എൻ. പത്മിനി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ശ്രീജ, പ്രകാശൻ എന്നിവർ സംസാരിച്ചു. പങ്കെടുത്ത മുഴുവൻ ആളുകൾക്കും വിത്ത് കിറ്റ് വിതരണം ചെയ്തു.