കോഴിക്കോട്: കൊയിലാണ്ടി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒരുകോടി രൂപ ചെലവഴിച്ച് നിർമിച്ച ഹയർ സെക്കൻഡറി ലാബ് – ലൈബ്രറി കെട്ടിടോദ്ഘാടനം നാളെ ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. കാനത്തിൽ ജമീല എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ.മുരളീധരൻ എം.പി മുഖ്യാതിഥിയാവും.
1921ൽ കൊയിലാണ്ടിയിൽ സ്ഥാപിതമായ ഡിസ്ട്രിക്ട് ബോർഡ് ഹൈസ്‌കൂൾ വിഭജിച്ചാണ് പെൺകുട്ടികൾക്ക് മാത്രമായി 1961ൽ കൊയിലാണ്ടി ഗേൾസ് ഹൈസ്‌കൂൾ സ്ഥാപിച്ചത്. 61 വർഷങ്ങൾക്കുശേഷം ലിംഗ വ്യത്യാസമില്ലാതെ വിദ്യാർത്ഥികൾ ഒരുമിച്ചിരുന്നു പഠിക്കണമെന്നത് സമൂഹം ആവശ്യപ്പെടുന്ന പുതിയ കാലത്ത് ഈ വിദ്യാലയത്തിലും ആൺകുട്ടികൾക്ക് പ്രവേശനം ലഭിക്കുന്ന സാഹചര്യം ഒരുങ്ങുകയാണ്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടക്കുമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.