clean
clean

കോഴിക്കോട് : നരിപ്പറ്റ ഗ്രാമപഞ്ചായത്തിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. ആശാ വർക്കർമാർ, ഹരിത കർമ്മസേന അംഗങ്ങൾ, സന്നദ്ധപ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ശുചീകരണം. ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.കെ. ലീല, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ഷാജു ടോം, ടി.കെ. ഷീജ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.