കോഴിക്കോട്: വിമാനടിക്കറ്റ് നിരക്ക് വർദ്ധനവ് നിയന്ത്രിക്കാൻ റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്ന് എം.കെ.രാഘവൻ എം.പി പ്രധാനമന്ത്രിയോടും കേന്ദ്ര വ്യോമയാന മന്ത്രിയോടും ആവശ്യപ്പെട്ടു.
ആഭ്യന്തര- അന്താരാഷ്ട്ര സർവീസുകളുടെ ടിക്കറ്റ് നിരക്കുകൾ ഉത്സവ, അവധി സീസണുകളിൽ ഗണ്യമായി വർദ്ധിക്കുന്നത് സാധാരണക്കാരായ യാത്രക്കാർക്ക് കനത്ത തിരിച്ചടിയാവുകയാണ്.
ഉത്സവ സീസണുകളിലെ ടിക്കറ്റ് നിരക്ക് ഉയരുന്നത് അതത് സെക്ടറുകളിൽ കൂടുതൽ സീറ്റുകൾ ലഭ്യമാക്കിയാൽ മറികടക്കാം. ഇതിനായി കൂടുതൽ യാത്രക്കാരുള്ള രാജ്യങ്ങളുമായുള്ള ഉഭയകക്ഷി കരാറുകളിൽ ആവശ്യമായ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും പ്രധാനമന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും അയച്ച കത്തിൽ ആവശ്യപ്പെട്ടു.