തിരുവമ്പാടി: പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് പുന്നക്കൽ, പുല്ലൂരാംപാറ, എലന്തുകടവ്,പള്ളിപ്പടി തുടങ്ങിയ പ്രദേശങ്ങളിൽ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്ന വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലൈസൻസ് ഇല്ലാതെയും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും നോട്ടീസ് നൽകുകയും ചെയ്തു. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ, ശ്രീജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ഗിരീഷ്കുമാർ, പി.കെ.ജലീൽ എന്നിവർ നേതൃത്വം നൽകി.