കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കാണാതായ സംഭവം പൊലീസ് അന്വേഷണം ഊർജിതമാക്കി. ഏപ്രിൽ 29 ന് വീട്ടിൽ നിന്നും, സ്കൂളിലെക്ക് പോയ പെൺകുട്ടിയെ കാണാതാവുന്നത്. തുടർന്ന് പിതാവ് അത്തോളി പൊലീസിൽ പരാതി നൽകുകയായിരുന്നു. തിക്കോടി സ്വദേശിയായ ബസ് ഡ്രൈവറിനൊപ്പം പോയതായി സംശയമുള്ളതായി പരാതിയിൽ പറയുന്നു. വിദ്യാർത്ഥിനിയുടെയും, യുവാവിന്റെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബസ് ഉടമയിൽ നിന്നും പണം വാങ്ങിയതായും വിവരം കിട്ടിയിട്ടുണ്ട്. യുവാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ച് വരപികയാണെന്ന് പൊലീസ് പറയുന്നു.
റുറൽ എസ്.പി.ഡോ.എ ശ്രീനിവാസന്റെ നിർദ്ദേശപ്രകാരം, ക്രൈം ബ്രാഞ്ച് റൂറൽ ജില്ലാ ഡി.വൈഎസ്.പി.ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. അത്തോളി സി.ഐ.പി.കെ.ജിതേഷ്, എസ്.ഐ. ടി. കെ.സുരേഷ് കുമാർ, എസ്.എസ്.പി.ഒ.ലിയ .എൻ കെ., സി.പി.ഒ., സി.കെ. ലനീഷ്, സി ബ്രാഞ്ച് എസ്.ഐമാരായ.പി.പി മോഹനകൃഷ്ണൻ, എം.പി.ശ്യാം ,ജി.എൽ.സന്തോഷ്, സൈബർ സെൽ എസ്.ഐ.പി.കെ. സത്യൻ, തുടങ്ങിയവരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.