കുറ്റ്യാടി: വേളം ചെറുകുന്ന് ആയടത്തിൽ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന സ്നേഹസംഗമം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രാങ്കണത്തിൽ നൂറുകണക്കിനാളുകൾക്ക് സർവമത സൗഹാർദ്ദ സദ്യ വിളമ്പി. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ അദ്ധ്യക്ഷയായി. നാദാപുരം ഡി.വൈ.എസ്.പി.ടി.പി.ജേക്കബ്ബ്, കുന്നുമ്മൽ ബ്ലോക്ക് പ്രസിഡന്റ് കെ.പി.ചന്ദ്രി, വാർഡ് മെമ്പർ അനിഷ പ്രദീപ്, സി.അമ്മദ്, ടി.പി. കാസിം, കെ.എം.രാജൻ, കരുണാകര കുറുപ്പ് ,പി.പി.മുഹമ്മദ്, ഉണ്ണികൃഷ്ണൻ നമ്പൂതിരി ,സുരേന്ദ്രൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.
വേളം ചെറുകുന്ന് ആയടത്തിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന മതമൈത്രി സ്നേഹസംഗമം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു.