കോഴിക്കോട്: സലഫി പണ്ഡിതനും ഗ്രന്ഥകാരനുമായ കെ. ഉമർ മൗലവിയുടെ രണ്ടാമത്തെ സമ്പൂർണ ഖുർആൻ പരിഭാഷയുടെ അവസാന വാല്യത്തിന്റെ പ്രകാശനവും ഏകദിന ഖുർആൻ സെമിനാറും മേയ് എട്ടിന് ഞായറാഴ്ച കോഴിക്കോട് സ്‌പാൻ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30 ന് ആരംഭിക്കുന്ന ഖുർആൻ സെമിനാറിൽ 16 വിഷയങ്ങളിലുള്ള പ്രബന്ധാവതരണങ്ങൾ നടക്കും.
വൈകീട്ട് 7.15ന് ആരംഭിക്കുന്ന പ്രകാശന സമ്മേളനം സൗദി എംബസിയിലെ ശൈഖ് അബ്ദുല്ലത്വീഫ് അബ്ദുസ്സമദ് അൽ കാത്തിബ് ഉദ്ഘാടനം ചെയ്യും. പരിഭാഷ പ്രകാശനം ഡോ. അലി (അജ്മാൻ) നിർവഹിക്കും. തുറമുഖ മ്യൂസിയം മന്ത്രി അഹമദ് ദേവർകോവിൽ മുഖ്യാതിഥിയാവും.
വാർത്താ സമ്മേളനത്തിൽ കെ.സി മുഹമ്മദ് നജീബ്, മുബാറഖ് ബിൻ ഉമർ, അബ്ദുൽ ഹമീദ്, കെ.വി മുഹമ്മദ് ഷുഹൈബ് എന്നിവർ പങ്കെടുത്തു.