കോഴിക്കോട്: സാമൂറിൻസ് ഗുരുവായൂരപ്പൻ കോളേജിലെ അദ്ധ്യാപക-അനദ്ധ്യാപക-പൂർവവിദ്യാർത്ഥി കൂട്ടായ്മയായ സെഡ് ജി സി കമ്മ്യൂണിന്റെ സംഗമം മേയ് 8ന് സാമൂറിൻസ് ഗുരുവായൂരപ്പൻ കോളേജ് അങ്കണത്തിൽ നടക്കും. രാവിലെ 9.30ന് സാഹിത്യകാരനും പൊതുകാര്യപ്രസക്തനും,വാഗ്മിയുമായ എൻ.എസ് മാധവൻ ഐ.എ.എസ് ഉദ്ഘാടനം ചെയ്ത് സെഡ്.ജി.സി കമ്മ്യൂണിന്റെ ഔദ്യോഗികമായ ആരംഭം കുറിക്കും. പൂർവവിദ്യാർത്ഥിയും ഐ.ജിയുമായ വിജയൻ ഐ.പി.എസ് സെഡ്.ജി.സി കമ്മ്യൂണിന്റെ ലോഗോ പൂർവ്വ വിദ്യാർത്ഥിയും മാതൃഭൂമി മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രന് കൈമാറി നിർവഹിക്കും. പൂർവ്വ വിദ്യാർത്ഥികളായ അഡ്വ. ടി.സിദ്ധിക്ക് എം.എൽ.എ, മുൻ എം.എൽ.എ എ.പ്രദീപ്കുമാർ, മുൻ എം.എൽ.എ സത്യൻ മൊകേരി, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്, കെ.സുരേന്ദ്രൻ, പ്രൊഫ.ടി.ശോഭീന്ദ്രൻ, പ്രൊഫ. മാധവൻനായർ.കെ, പ്രൊഫ. സത്യവതി.സി.എം തുടങ്ങിയവർ ആശംസാപ്രസംഗം നടത്തും. പലവിധ പ്രശ്നങ്ങളിൽ വിഷമിക്കുന്നവരെ കണ്ടെത്തി കഴിയാവുന്ന സാമ്പത്തികസഹായങ്ങൾ സമാഹരിക്കുവാനും, വിതരണം ചെയ്യുവാനും നേതൃത്വം കൊടുത്ത സെഡ് ജി സി കമ്മ്യൂൺ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സെഡ് ജി സി ചെയർമാൻ പ്രൊഫ. പി. പത്മനാഭൻ,ഡോ: ടി.രാമചന്ദ്രൻ, പ്രാഫ. കെ. മാധവൻനായർ,എൻ.ബഷീർ, പി.ടി രഞ്ജൻ എന്നിവർ പങ്കെടുത്തു.