മാനന്തവാടി: വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിൽ രണ്ട് പേരെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ഗോരിമൂല, കുളത്തിൽ വീട് വിപിൻ ജോർജ്ജ് (37), കോട്ടയം, രാമപുരം സ്വദേശിയും വർഷങ്ങളായി ഗോരിമൂലയിൽ താമസക്കാരനുമായ രാഹുൽ രാജൻ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മാനന്തവാടി സ്റ്റേഷൻ പരിധിയിലെ 48 കാരിയായ വീട്ടമ്മയെ വീട്ടിൽ ആരുമല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയതായാണ് പരാതി. മാനന്തവാടി ഡിവൈ.എസ്.പി എ.പി.ചന്ദ്രന്റെ നിർദ്ദേശപ്രകാരം സി.ഐ എം.എം.അബ്ദുൾ കരീം, എസ്.ഐ ബിജു ആന്റണി, എ.എസ്.ഐ മാരായ കെ.മോഹൻദാസ്, ടി.കെ.മനോജൻ, സിപിഒ മാരായ വി.കെ.രഞ്ജിത്ത്, സാഗർ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.