കുന്ദമംഗലം : കോ- ഓപ് അർബൻ സൊസൈറ്റി ഭരണസമിതി തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടി. ഭരണ സമിതിയിലേക്ക് 5 പേർ നേരത്തെ എതിരില്ലാതെ തെരഞ്ഞെക്കപ്പെട്ടിരുന്നു. വിജയിച്ച സൊസൈറ്റി ഭരണസമിതി അംഗങ്ങൾക്ക് സ്വീകരണം നൽകി. മുൻ എം എൽ എ യു സി രാമൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.പി.കേളുക്കുട്ടി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂ ളി, അരിയിൽ അലവി, സി.വി. സംജിത്ത് ഒ.സലിം , ഒ.ഉസ്സയിൻ, ടി.കെ. ഹിതേഷ് കുമാർ, ഐ. മുഹമ്മദ് കോയ, എ.ഹരിദാസൻ, ടി.പത്മാക്ഷൻ എം.എ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. അർബൻ സൊസൈറ്റി ഭരണ സമിതി അംഗങ്ങൾ: പ്രസിഡന്റ്- പി. ഷൗക്കത്തലി, വൈസ് പ്രസിഡന്റ്- എ.കെ. ഷൗക്കത്തലി ,
പി.ഷൗക്കത്തലി, എം.പി.അശോകൻ, എ.പി.വിജയൻ, പി.ജിജിത്ത് കുമാർ, രമണി മേപ്പറ്റ ,ലസിത കാരക്കുന്നുമ്മൽ, അമ്പിളി സുനിൽദാസ് (കോൺഗ്രസ്). എ.കെ.ഷൗക്കത്തലി, കമറുദ്ദീൻ, ടി. കബീർ, കെ.ടി. ഖാലിദ് ( മുസ്ലിം ലീഗ്).