പേരാമ്പ്ര: കഴിഞ്ഞദിവസമുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടുകൾക്ക് നാശനഷ്ടം. ചങ്ങരോത്ത് എടക്കോടുകുന്നുമ്മൽ മേഖലയിലാണ് വീടുകൾക്ക് നാശമുണ്ടായത് . എടക്കോടുകുന്നുമ്മൽറിയാസിന്റെ വീട്ടിന്റെ നടമതിലും ചുമരും നിലത്തെ ഗ്രാനൈറ്റും ഇടിമിന്നലിൽ തകർന്നു . മെയിൻസ്വിച്ച് ബോർഡുകൾ,ഫാനുകൾ, ബൾബുകൾ, ബ്രയിക്കർ, സ്റ്റേബിലൈസ ർ എന്നിവ കത്തികരിഞ്ഞു .അയൽ വീടുകളായഎ കെ സാജിദ്,വി പി ഇബ്രാഹിം, എ കെ നാരായണൻ എന്നിവരുടെ വിടുകളുടെ വയറിംഗ്, ഇൻവെർട്ടർ എന്നിവയും മറ്റും കത്തി നശിച്ചു .നാരായണന്റെ ഭാര്യ സീമക്ക് പരിക്കേറ്റു. വൈകിട്ട് ആറു മണിയോടടുത്തായിരുന്നു മഴയോടൊപ്പം കനത്ത കാറ്റും ഇടിമിന്നലുമുണ്ടായത്