സുൽത്താൻ ബത്തേരി : നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയിഡ് വീണ് ഗൃഹനാഥന് പരിക്കേറ്റു. നൂൽപ്പുഴ മുക്കുത്തിക്കുന്ന് കോളോട്ട് രാഘവൻ (55) നാണ് പരിക്കേറ്റത്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച വീടിന്റെ സൺഷെയിഡിന് ചുവട്ടിലെ ഇഷ്ടിക മാറ്റുന്നതിനിടെയാണ് അപകടം. നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് ആരോപണം ഉയർന്നു.