photo
ഇന്ന് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്ന പനങ്ങാട് നോർത്ത് എ.യു.പി. സ്കൂൾ നവീകരിച്ച കെട്ടിടം

ബാലുശ്ശേരി: പനങ്ങാട് നോർത്ത് എ.യു.പി സ്കൂൾ നവീകരിച്ച കെട്ടിടോദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. സച്ചിൻദേവ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് കെട്ടിടം നവീകരിച്ചത്. പൂർവ വിദ്യാർത്ഥികൾ, നാട്ടുകാർ, മാനേജ്മെന്റ്, രക്ഷിതാക്കൾ എന്നിവരുടെ സഹകരണത്തോടെയാണ് കെട്ടിടം പൂർത്തീകരിച്ചതെന്ന് സ്വാഗതസംഘം ഭാരവാഹികളായ ടി.കെ.മനോജ്കുമാർ, പി.എം.പ്രജീഷ്, സി.പി.സബീഷ് , ഷീജ, എം.പി.നിഷ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.