vaccine
vaccine

തിരുവമ്പാടി: തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ 12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ (കോർബിവാക്സ് ) ക്യാമ്പ് ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എ. അബ്ദുറഹിമാൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ, മെഡിക്കൽ ഓഫീസർ ഡോ.ഫെസിന ഹസ്സൻ, ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ, നഴ്സ് വിജിമോൾ എന്നിവർ പങ്കെടുത്തു. ഇന്നും നാളെയും രാവിലെ 9.30 മണി മുതൽ 12 മണി വരെയാണ് ക്യാമ്പ്.