കൊടിയത്തൂർ: എടക്കണ്ടി തെയ്യത്തും കടവ് റോഡിലെ പൊതുവഴി സ്വകാര്യ വ്യക്തി കയ്യേറി മതിൽ കെട്ടിയ വിഷയത്തിൽ നടപടിയെടുക്കാതെ പഞ്ചായത്ത്. നിലവിലെ കയ്യേറ്റത്തിന് പുറമേ കഴിഞ്ഞദിവസം റോഡിലേക്ക് സ്റ്റെപ്പ് കെട്ടി വീണ്ടും വഴി തടസ്സം സൃഷ്ടിച്ചതിനാൽ ഈ വഴിയുള്ള യാത്ര ഏറെ ദുഷ്കരമായിരിക്കുകയാണ്. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് നിരവധി പരാതികൾ പഞ്ചായത്ത് അധികൃതർക്ക് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടിെല്ലന്ന് നാട്ടുകാർ പറയുന്നു. എൽ.എസ്.ജി.ഡി വിഭാഗത്തിൽ നിന്നും ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗുരുതരമായ കൈയേറ്റം സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കയ്യേറിയ മതിൽ പൊളിച്ചു നീക്കാൻ നിരവധി തവണ നോട്ടീസ് നൽകുകയും എന്നിട്ടും പൊളിക്കാത്തതിനെ തുടർന്ന് തുടർ നടപടി സ്വീകരിക്കാൻ തീരുമാനിച്ചതുമാണ്.