കോഴിക്കോട്: കുടുംബങ്ങളിൽ കാർഷിക സംസ്‌ക്കാരം വളർത്താനും കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിൽ എത്തിക്കാനും സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് പൊതുമരാമത്ത് മന്ത്രി അഡ്വ.പി.എ.മുഹമദ് റിയാസ് ടാഗോർ സെന്റിനറി ഹാളിൽ നിർവഹിക്കും. കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കും.
ജില്ലയിലെ എം.പിമാർ എം.എൽ.എമാർ, ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.