news
താക്കോൽദ്വാര ശസ്ത്രക്രിയ

കോഴിക്കോട്: ഇൻഡോ-കൊറിയൻ ഓർത്തോപീഡിക് ഫൗണ്ടേഷന്റെയും പ്രൊഫ.സി.കെ.സുരേന്ദ്രൻ മെമ്മോറിയൽ എജ്യുക്കേഷൻ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ ജി.എം.സി ഓർത്തോ ഹോസ്പിറ്റലിൽ സൗജന്യ താക്കോൽദ്വാര ശസ്ത്രക്രിയ ക്യാമ്പ് നടത്തുന്നു.

സംഘടനയുടെ 26 ാം വാർഷിക സമ്മേളനം കൊറിയൻ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രൊഫ. യിയോൻ വോൺ ഉദ്ഘാടനം ചെയ്യും. മുംബയ് കെ.ഇ.എം ഹോസ്പിറ്റലിൽ നിന്നുള്ള ഡോ.റോഷൻ വാഡെ മുഖ്യപ്രഭാഷണം നടത്തും. ഡോ.റാം ചിദംബരം തുടർ വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്യും.കേരളത്തിനകത്തും പുറത്തുമുള്ള 150 ഓളം ഡോക്ടർമാർ പങ്കെടുക്കും.