quarri
ക്വാറി

കോഴിക്കോട്: കക്കോടി,താമരശ്ശേരി, ബാലുശ്ശേരി മേഖലകളിലെ കരിങ്കൽ ക്വാറികളിൽ ഉത്പന്നങ്ങൾക്ക് വില വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി പ്രഖ്യാപ്പിച്ച സമരം അവസാനിപ്പിക്കാൻ നടപടി ഉണ്ടാവണമെന്ന് ജില്ലാ ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) ജില്ലാ ഭാരവാഹി യോഗം ആവശ്യപ്പെട്ടു. സമരം 12 ദിവസം പിന്നിട്ടതോടെ നിർമാണ മേഖല സ്തംഭിച്ച സ്ഥിതിയാണ്. ജില്ലയിൽ മറ്റൊരിടത്തും ഇല്ലാത്ത വില വർദ്ധനവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. സി.പി സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പരാണ്ടി മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു.