sports
കായിക പരിശീലനം

കുറ്റ്യാടി: കുട്ടികളുടെയും യുവജനങ്ങളുടെയും കായികശേഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വേളം പഞ്ചായത്തിലെ കൂളിക്കുന്നിൽ ആരംഭിച്ച സ്പോർട്സ് അക്കാ‌ഡമിയിൽ കായിക പരിശീലനം 11ന് തുടങ്ങും. 6 മുതൽ 18 വയസു വരെയുള്ള കുട്ടികൾക്കായി ആദ്യഘട്ടത്തിൽ വോളിബാൾ, ക്രിക്കറ്റ്, ഫുട്ബാൾ, കളരിപ്പയറ്റ് എന്നിവയിലാണ് പരിശീലനം.11ന് രാവിലെ 8 മണി മുതൽ കൂളിക്കുന്ന് എം.ബി.എ.അക്കാ‌മി ഗ്രൗണ്ടിലാണ് പരിശീലനം. ഉയർന്ന നിലവാരത്തിലുള്ള പരിശീലന ഗ്രൗണ്ടാണ് ഇവിടെയുള്ളത്. വിദഗ്ദ്ധ പരിശീലകരുടെ സേവനവും ലഭ്യമാണ്. ആവശ്യമുള്ള വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യവും അക്കാ‌ഡമിയിൽ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9947767207.