കോഴിക്കോട്: കേരള നോളജ് ഇക്കണോമിമിഷനും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന 'എന്റെ തൊഴിൽ എന്റെ അഭിമാനം' പദ്ധതിക്ക് മേപ്പയ്യൂർ പഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ എന്യൂമറേറ്റേഴ്‌സിനുള്ള ദ്വിദിന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു.
അസിസ്റ്റന്റ് സെക്രട്ടറി എ. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. എ. നാരായണൻ, കെ. ഷൈജ എന്നിവർ ക്ലാസ്സ് നയിച്ചു. ടി. നിബിത സ്വാഗതവും സി.ഡി.എസ് അംഗം പി.കെ റീജ നന്ദിയും പറഞ്ഞു.