കുറ്റ്യാടി: റോഡിൽ ഹമ്പുകൾ സ്ഥാപിച്ച് അപകടങ്ങൾ കുറയ്ക്കുകയാണ് പതിവ്. എന്നാൽ കുറ്റ്യാടി, നാദാപുരം സംസ്ഥാന പാതയിൽ വട്ടോളി ഹൈസ്കൂളിന് സമീപത്തെ റോഡിലെ പൊട്ടിപ്പൊളിഞ്ഞ ഹംബ് അപകടക്കെണിയാവുകയാണ്. ടാറിംങ്ങ് പൂർണ്ണമായും തകർന്ന് ഇവിടം വൻ കു ഴിയായി മാറിയിരിക്കുകയാണ്. അന്തർ സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ആയിരകണക്കിന് വാഹനങ്ങളും ജനങ്ങളും കടന്ന് പോകുന്ന വഴിയാണ്. പൊട്ടി തകർന്ന് കിടക്കുന്ന കരിങ്കൾ ചീളുകളിൽ വാഹനങ്ങളുടെ ടയറുകളിൽ കയറി പാതയോരത്ത് കൂടി സഞ്ചരിക്കുന്നവരുടെ ദേഹത്ത് തെറിച്ചു വീഴുന്നതും സ്ഥിതിയാണ്. മാത്രമല്ല ഹംബിന് പരിസരത്തും റോഡ് പൊട്ടി തകർന്ന നിലയിലാണ് .കാലാവസ്ഥവ്യതിയാനത്തെ തുടർന്ന് എത്തിയ മഴയെ തുടർന്ന് തകർന്ന റോഡിലെ കുഴികളിൽ മഴവെള്ളം കിടക്കുന്നതും ജനങ്ങളെയും യാത്രക്കാരെയും വലയ്ക്കുകയാണ്.