കുന്ദമംഗലം: കുന്ദമംഗലത്ത് നടക്കുന്ന കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒ) ജില്ലാ സമ്മേളനം
പൊതുമരാമത്ത് മന്ത്രി അഡ്വ. പിഎ മുഹമ്മദ് റിയാസ്
ഉദ്ഘാടനം ചെയ്തു. സാധാരണക്കാരെ വലിയപ്രയാസത്തിലേക്ക് തള്ളിവിടുന്ന കേന്ദ്രസർക്കാർ കോർപ്പറേറ്റുകൾക്ക് കുട പിടിക്കുകയാണെന്ന് റിയാസ് പറഞ്ഞു. 1.47 കോടി രൂപയാണ് കോർപ്പറേറ്റുകൾക്ക് നികുതിയിളവായി കേന്ദ്രസർക്കാർ നൽകിയിരിക്കുന്നത് . ജില്ലാ പ്രസിഡന്റ് പികെ.മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.രാജീവൻ, ജില്ലാ സെക്രട്ടറി ഡോ.കെ.ഷാജി, ഐ.കെ. ബിജു, പി.വി. ജിൻരാജ്,സി.കെ.ഏബു എന്നിവർ പ്രസംഗിച്ചു.