new
ഞങ്ങളും കൃഷിയിലേക്ക് ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ടാഗോർ ഹാളിൽ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

കോഴിക്കോട്: 'ഞങ്ങളും കൃഷിയിലേക്ക്‌ 'പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ടാഗോർ സെന്റിനറി ഹാളിൽ പൊതുമരാമത്ത്‌ മന്ത്രി അഡ്വ.മുഹമ്മദ്‌ റിയാസ്‌ നിർവഹിച്ചു. കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കേരള സീഡ് ഡെവലപ്മെന്റ് അതോറിറ്റി അഡീഷണൽ ഡയറക്ടർ എലിസബത്ത് പുന്നൂസ് പദ്ധതി വിശദീകരിച്ചു. കർഷക അവാർഡ് ജേതാക്കളെ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ആദരിച്ചു.

ഞങ്ങളും കൃഷിയിലേക്ക് പ്രതിജ്ഞ കൃഷി അസി.ഡയറക്ടർ ബി.ജെ.സീമ ചൊല്ലിക്കൊടുത്തു.

കോഴിക്കോട് പ്രിൻസിപ്പൽ കൃഷി ഓഫീസർ ശശി പൊന്നണ സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ്.സ്വപ്ന നന്ദിയും പറഞ്ഞു.