9
'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിക്ക് പേരാമ്പ്ര എസ്റ്റേറ്റിൽ തുടക്കം കുറിച്ചു പ്ലാൻ്റേഷൻ കോർപ്പറേഷൻ ചെയർമാൻ ഒ.പി.എ സലാം മാവിൻതൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു.

പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റിൽ 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിക്ക് തുടക്കമായി. പ്ലാന്റേഷൻ കോർപ്പറേഷൻ ചെയർമാൻ ഒ.പി.എ സലാം മാവിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു. എസ്റ്റേറ്റ് മാനേജർ അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.സുനിൽ, ബിജു ചെറുവത്തൂർ, പ്രേംരാജ്, എം.ബി പ്രകാശൻ, കെ.പി ബിജു, കെ.എൻ മനോജ്, മുഹമ്മദ് ഷബീബ്, കെ.സന്ധ്യ, എ.ജി രാജൻ എന്നിവർ പ്രസംഗിച്ചു.